ഇതു സംബന്ധിച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശേരി മുഖ്യമന്ത്രിക്ക് കത്ത് നൽകി. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് ഉടൻ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. കഴിഞ്ഞ ഒന്നരമാസമായി ഫയൽ റവന്യൂ വകുപ്പ് പിടിച്ച് വെച്ചിരിക്കുകയാണ്. ഹൈകോടതി ബിജു രമേശിന് അനുവദിച്ച സ്റ്റേക്കെതിരെ അപ്പീൽ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് ബിജു രമേശിന്‍റെ ഉടമസ്ഥതയിലുള്ള രാജധാനി ബിൽഡിങ് അനധികൃതമായി നിര്‍മ്മിച്ചതാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന്, കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടെങ്കിലും അതിനെതിരെ ബിജു രമേശ് കോടതിയെ സമീപിക്കുകയായിരുന്നു.