തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി കെട്ടിടം പൊളിച്ച് നീക്കാനാണ് ഉത്തരവ്.15 ദിവസത്തിനകം കെട്ടിടം പൊളിച്ച് നീക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
കെട്ടിടം നിര്‍മ്മിച്ചത് തെക്കനക്കര കനാല്‍ കയ്യേറിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് നടപടി. എഡിഎമ്മിന്റേയും ദുരന്ത നിവാരണ സമിതിയുടേയും നേതൃത്വത്തില്‍ നടന്ന സംയുക്ത പരിശോധനയെത്തുടര്‍ന്നാണ് നടപടി.
കനാലിലെ ഒഴുക്ക് നടഞ്ഞാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് സമിതി കണ്ടെത്തി. കരം അടക്കുന്നതിനാല്‍ സ്ഥലം തങ്ങളുടേതാണെന്നായിരുന്നു രാജധാനി പ്രതിനിധികളുടെ വാദം എന്നാല്‍ സര്‍വ്വേ നമ്പര്‍ അനുസരിച്ച് സര്‍ക്കാര്‍ സ്ഥലമാണിത് എന്ന് കണ്ടെത്തിയിരുന്നു.അതേസമയം ബാര്‍കോഴ കേസിലെ പ്രതികാരമാണ് നടപടിക്ക് പിന്നിലെന്ന് ബിജു രമേശ് ആരോപിച്ചു.