പെരുമ്പാവൂരില്‍ ജിഷയുടെ മൃഗീയ കൊലപാതകത്തിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന കേരളം ഇന്നലെ മറ്റൊരു ഹീനകൃത്യത്തിന് സാക്ഷ്യം വഹിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ പൊരിവെയിലത്ത് കെട്ടിയിട്ട് കൊലപ്പെടുത്തിയതായിരുന്നു ആ സംഭവം. രാഷ്ട്രീയ പാര്‍ട്ടികളോ മറ്റു രംഗത്തെ പ്രമുഖരോ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഈ വിഷയത്തില്‍ പ്രശസ്ത സംഗീത സംവിധായകനായ ബിജിബാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.
ബിജിബാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
"കോട്ടയത്ത് മാന്യൻമാരും മഹാൻമാരും എല്ലാം തികഞ്ഞവരുമായ ചിലരാൽ കയ്യും കാലും ബന്ധിക്കപ്പെട്ട് വായിൽ നിന്ന് നുരയും പതയും വന്ന് വെയിലത്ത് കിടന്ന് പിടഞ്ഞു മരിച്ച മഹാനല്ലാത്ത കൈലാസ് ജ്യോതി ബോറയ്ക്ക് ആദരാഞ്ജലി"