മികച്ചനടനുള്ള അവാര്‍ഡ്: സുരാജ് വെഞ്ഞാറമൂടിന് അഭിനന്ദനങ്ങളുമായി ഇപ്റ്റ

ശ്രീനു എസ്

ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (17:50 IST)
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂടിനെ ഇപ്റ്റ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.അവാര്‍സ് നിര്‍ണ്ണയത്തില്‍ ഇക്കുറിയും താരമൂല്ല്യങ്ങളെക്കാള്‍ മികവുറ്റ സിനിമകളെ അവാര്‍ഡുകമ്മിറ്റി പരിഗണിച്ചിരിക്കുന്നു. കഥക്കും കഥാപാത്രങ്ങര്‍ക്കും അഭിനയസാധ്യതകള്‍ക്കും പ്രാധാന്യം കല്‍പ്പിച്ച ഒരുവിധി നിര്‍ണ്ണയമാണ് സുരാജിന് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇത്തരം വിധി നിര്‍ണ്ണയങ്ങള്‍ സാമൂഹ്യ ജീവിത പരിസരങ്ങളിലേക്ക് വീണ്ടും മലയാള സിനിമയെ നയിക്കും. 
 
വിനായകന്‍ , ഇന്ദ്രന്‍സ് ,ജയസൂര്യ സൗബിന്‍ സാഹിര്‍ എന്നിവര്‍ക്കു പിന്നാലെ  മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സുരാജ് വെഞ്ഞാറമൂടിനെയും അവാര്‍ഡിനര്‍ഹരായ മറ്റ് കലാകാരന്‍മാരെയും അഭിനന്ദിക്കുന്നതായി ജില്ലാ പ്രസിഡന്റ് ഇ.വേലായുധനും സെക്രട്ടറി രാധാകൃഷ്ണന്‍ കുന്നുംപുറവും അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍