സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 24000 വരെയാക്കി ഉയർത്തിയേക്കും, പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് ഇന്ന്

വെള്ളി, 29 ജനുവരി 2021 (12:03 IST)
സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23000 മുതൽ 24000 വരെ ശുപാർശ ചെയ്യുന്ന പതിനൊന്നാം ശമ്പള കമ്മീഷന്റെ റിപ്പോ‌ർട്ട് ഇന്ന് സമർപ്പിക്കും. ജീവനക്കാരുടെ പെൻഷൻ പ്രായം രണ്ട് വർഷം വരെ കൂട്ടണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ടെന്നാണ് സൂചന.
 
അതേസമയം കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് താങ്ങാവുന്ന വർധനവേ ശുപാർശ ചെയ്യാവുവെന്ന് സർക്കാർ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് മൂന്ന് മണിക്ക് മുഖ്യമന്ത്രിയാകും കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍