അതിവേഗ ട്രയിനായ ടാല്‍ഗോയുടെ ആദ്യപരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി

ശനി, 28 മെയ് 2016 (11:08 IST)
അതിവേഗ ട്രയിനായ ടാല്‍ഗോയുടെ ആദ്യപരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. സ്പാനിഷ് നിര്‍മിത അതിവേഗ ട്രയിനാണ് ടാല്‍ഗോ. ഉത്തര്‍പ്രദേശിലെ ബറേലി - ഭോജിപുര പാതയിലായിരുന്നു പരീക്ഷണ ഓട്ടം നടന്നത്.
 
ഇന്ത്യയിലെ ബ്രോഡ്ഗേജ് പാതകളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഈ ട്രയിനുകള്‍ സര്‍വീസ് നടത്തും. എന്നാല്‍, അതിനു മുന്നോടിയായി പാളങ്ങളില്‍ ചെറിയ പരിഷ്കാരങ്ങള്‍ വരുത്തേണ്ടതുണ്ട്. നിലവില്‍ ഓടുന്ന ട്രെയിനുകളേക്കാള്‍ 30 ശതമാനം വൈദ്യുതി ലാഭിക്കാനും ടാല്‍ഗോക്ക് സാധിക്കും.
 
115 കി മീ വേഗതയിലാണ് ടാല്‍ഗോ ട്രെയിന്‍ ആദ്യഘട്ട പരീക്ഷണഓട്ടം പൂര്‍ത്തിയാക്കിയത്. ഭാവിയില്‍ ഡല്‍ഹി-മുംബൈ പാതയില്‍ സര്‍വീസ് നടത്താനാണ് ടാല്‍ഗോ ട്രെയിനുകള്‍ ലക്‌ഷ്യം വെയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക