ബാര്‍കോഴ; സി‌എഫ് തോമസ് സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണം: പി സി ജോര്‍ജ്ജ്

ബുധന്‍, 18 ഫെബ്രുവരി 2015 (13:23 IST)
ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ കേരളാ കോണ്‍ഗ്രസ് (എം)നെ പ്രതിസന്ധിയിലാക്കി ചീവ് വിപ്പ് പിസി ജോര്‍ജ്ജ് രംഗത്ത്. ബാര്‍ കോഴ അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സി‌എഫ് തോമസ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. 
 
ബാര്‍ കോഴ സംബന്ധിച്ച പാര്‍ട്ടിയുടെ റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അത് പാര്‍ട്ടി പുറത്തു വിടണം. ജനങ്ങളുടെ ബോദ്ധ്യപ്പെടുത്താന്‍ ഇത് ആവശ്യമാണ് എന്നും ജോര്‍ജ്ജ് പറഞ്ഞു. അതേസമയം സമിതിയുടെ പ്രവര്‍ത്തനത്തില്‍ ജോര്‍ജ്ജ് അവിശ്വാസവും രേഖപ്പെടുത്തി. 
 
സമിതി രണ്ടു തവണ യോഗം ചേര്‍ന്നതായി അറിയാം. എന്നാല്‍ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നാരോപിച്ച ജോര്‍ജ്ജ് പലപ്പോഴും സമിതി ചായയും ഉഴുന്ന് വടയും കഴിച്ച് പിരിയുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതേവരെ  സമിതി ഒരു സിറ്റിംഗ് പോലും കൂടിയതായി തനിക്ക് അറിയില്ലെന്നുകൂടി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക