ബാര്‍ ലൈസന്‍സ്: കേസ് മാറ്റിവെക്കില്ല
അഡ്വവക്കേറ്റ് ജനറലിന് അസൗകര്യമുള്ളതിനാല്‍ ബാര്‍ ലൈസന്‍സ് കേസ് മാറ്റി വെക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി.
ഇന്ന് രണ്ട് മണിക്ക് കേസ് പരിഗണിക്കുമെന്നും ജസ്റ്റീസ് ചിദംബരേശന് പറഞ്ഞു. 54 കേസുകളാണ് ഇന്ന് പരിഗണിക്കുന്നത്.
ഹൈക്കോടതി അഭിഭാഷകന് തവമണി വഴി ഹര്‍ജിക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാല്‍ കേസില്‍ നിന്ന് പിന്മാറിയ ജഡ്ജി സിടി രവികുമാറിന് പകരമായിട്ടാണ് ജസ്റ്റിസ് ചിദംബരേശിന്റെ ബഞ്ച് കേസുകള്‍ പരിഗണിക്കുന്നത്.