സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തിന്റെ ശോഭ കെടുത്താന്‍ യുഡിഎഫിലും പുറത്തും ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എന്നാല്‍ ഈ നീക്കങ്ങള്‍ അവഗണിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനിരോധനത്തെ കുറിച്ച് എതിരഭിപ്രായവുമായി തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍ രംഗത്തെത്തിയിരുന്നു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ശക്തമായ ഭാഷയില്‍ തീരുമാനത്തെ എതിര്‍ത്തിരുന്നു. അതേ സമയം ബാറുകള്‍ പൂട്ടിയത് മൂലമുണ്ടാകുന്ന ധനനഷ്ടം യുഡിഎഫ് ചര്‍ച്ച ചെയ്തതാണെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം എടുത്തു ചാട്ടമായിരുന്നുവെന്നാണ് യുഡിഎഫിലുള്ള പരക്കെയുള്ള ആക്ഷേപം.
അതിനിടെ മദ്യനയവും പ്ളസ് ടു പ്രശ്നവും ചര്‍ച്ച ചെയ്യാന്‍ കെപിസിസി, യുഡിഎഫ് യോഗങ്ങള്‍ നാളെയും മറ്റന്നാളും ചേരും. നാളെച്ചേരുന്ന കെപിസിസി ഭാരവാഹി യോഗം മദ്യനയം വിശദമായി ചര്‍ച്ച ചെയ്യും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.