ഡ്രൈഡേയില്‍ ആശയക്കുഴപ്പം; അബ്കാരി ചട്ടം ഭേദഗതി ചെയ്തില്ല

ഞായര്‍, 21 ഡിസം‌ബര്‍ 2014 (12:42 IST)
മദ്യനയത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങളനുസരിച്ചുള്ള ഭേദഗതി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ആശയക്കുഴപ്പം രൂക്ഷമായി. ബവ്റിജസ് കോര്‍പറേഷനുകളും, ബാറുടമകളുമാണ് മദ്യനയത്തില്‍ വരുത്തിയ പ്രായോഗിക തീരുമാനത്തിലെ വീഴ്ച് സര്‍ക്കാരിനെ ചൂണ്ടിക്കാണിച്ചത്.

ബവ്റിജസ് കോര്‍പറേഷന്റെ മദ്യവില്‍പന കേന്ദ്രങ്ങള്‍ ഇന്നു തുറക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും പല ജില്ലകളിലേയും മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നില്ല. അതതു ജില്ലകളിലെ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍മാരുടെ നിര്‍ദേശം ലഭിച്ചശേഷം ഷോപ്പുകള്‍ തുറന്നാല്‍ മതിയെന്നാണ് ശനിയാഴ്ച് രാത്രി ബവ്റിജസ് അധികൃതര്‍ വെയര്‍ഹൌസ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, ചില ജില്ലകളിലെ ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുന്നത്.

ഞായറാഴ്ചയിലെ ഡ്രൈ ഡേ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മന്ത്രിസഭാ തീരുമാനം അബ്കാരി ചട്ടം ഭേദഗതി ചെയ്യാതെയാണ് നയം ഇറക്കിയതെന്നും. രേഖാമൂലം വിശദീകരണം വേണമെന്ന് ബാറുടമകള്‍ ആവശ്യപ്പെടുകയും ചെയ്തു.

മദ്യനയത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങളനുസരിച്ചുള്ള ഭേദഗതി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇന്നു മുതലുള്ള ഞായറാഴ്ചകള്‍ ഡ്രൈ ഡേ അല്ലാത്തതും, ബാറുകളുടെ പ്രവര്‍ത്തനസമയം നിലവിലെ 15 മണിക്കൂറില്‍നിന്ന് 12.30 മണിക്കൂറായി കുറവ് ചെയ്ത് രാവിലെ 9.30 മുതല്‍ രാത്രി 10 വരെയാക്കിയുമാണ് പുതിയ ഭേദഗതി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക