ബാര്‍ കോഴ കേസില്‍ നിര്‍ണായക വിധി ഇന്ന്; യുഡിഎഫിനും മാണിക്കും നിര്‍ണായക ദിവസം

വ്യാഴം, 29 ഒക്‌ടോബര്‍ 2015 (08:10 IST)
കേരള കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസില്‍ നിര്‍ണ്ണായക വിധി ഇന്ന്. മാണിയെ കുറ്റവിമുക്തന്‍ ആക്കിയ വിജിലന്‍സ് നടപടി തള്ളണമെന്നും. കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിനെതിരായ തുടരന്വേഷണ ഹര്‍ജികളില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ജഡ്ജി ജോണ്‍ ഇല്ലിക്കാടനാണ് കേസില്‍ വിധിപറയുന്നത്.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതനന്ദന്‍ അടക്കം 11 പേര്‍ നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ മുന്നിലുള്ളത്. എല്‍ഡിഎഫ്, ബിജു രമേശ്, വിഎസ് സുനില്‍ കുമാര്‍ എംഎല്‍എ എന്നിവര്‍ ഉള്‍പ്പടെയാണ് ഹര്‍ജികള്‍ നല്‍കിയത്. കേസില്‍ തുടരന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ . അന്തിമ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

പരാതിക്കാരനായ വിഎസ് അച്യുതാനന്ദനില്‍ നിന്നോ മാണിയുടെ കുടുംബാംഗങ്ങളില്‍ നിന്നോ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നോ വിജിലന്‍സ് മൊഴിയെടുത്തില്ലെന്നതും ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാണി പണം വാങ്ങിയതിന് മതിയായ തെളിവ് ഉണ്ടെന്നാണ് വസ്തുതാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, മാണിക്കെതിരെ മതിയായ തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മേലുദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത് എന്ന് ആക്ഷപമുയര്‍ന്നു.

തദ്ദേശതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്നതും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യമായതിനാല്‍ മന്ത്രിസഭയിലെ ശക്തനായ മാണിക്കെതിരായുള്ള ബാര്‍ കോഴ കേസിലെ ഇന്നത്തെ വിധി യുഡിഎഫിന് നിര്‍ണായകമാണ്.

വെബ്ദുനിയ വായിക്കുക