ബാർ കോഴ: അന്വേഷണ പുരോഗതി റിപ്പോർട്ട് ലോകായുക്തയ്ക്ക് സമർപ്പിച്ചു

Webdunia
തിങ്കള്‍, 22 ജൂണ്‍ 2015 (11:53 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരായ ബാർ കോഴക്കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് വിജിലൻസ് ലോകായുക്തയ്ക്ക് സമർപ്പിച്ചു. മുദ്ര വച്ചകവറിലാണ് റിപ്പോർട്ട് കൈമാറിയത്. കൊച്ചിയിൽ ലോകായുക്തയുടെ സിറ്റിംഗിലാണ് വിജിലൻസ് എ.ഡി.ജി.പി റിപ്പോർട്ട് സമർപ്പിച്ചത്.

ഈ മാസം 30ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് പരിഗണിക്കുമെന്ന് ലോകായുക്ത വ്യക്തമാക്കി. അടുത്ത മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഹാജരാക്കുമെന്ന് ഹൈക്കോടതിയേയും വിജിലന്‍സ് അറിയിച്ചിരുന്നു. മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഹൈക്കോടതിയെയും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.