ബാര്‍ കോഴക്കേസില്‍ മാണി ഉടനെ രാജി വെയ്‌ക്കേണ്ട: കുഞ്ഞാലിക്കുട്ടി
ശനി, 31 ഒക്‌ടോബര്‍ 2015 (13:53 IST)
ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മാണി ഉടനെ മന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.
തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ രാജിവിഷയം ചര്‍ച്ച ചെയ്യേണ്ടതുള്ളു. വിഷയത്തില്‍ ഡിജിപി ജേക്കബ് തോമസിന്റെ പ്രസ്‌താവന അനവസരത്തിലുള്ളതായിപ്പോയി. കേസുമായി ബന്ധമില്ലാത്ത ഒരാൾ അതേക്കുറിച്ച് പറയരുതായിരുന്നു എന്നും മന്ത്രി പറഞ്ഞു.
മുസ്ളീം ലീഗ് വർഗീയ കക്ഷിയല്ലെന്ന് സിപിഎം സമ്മതിച്ചതിൽ സന്തോഷമുണ്ട്. ലീഗ് വർഗീയ പാർട്ടിയല്ലെന്നും മുമ്പും എല്ലാവരും പറഞ്ഞിട്ടുണ്ട്. എന്നാൽ, അങ്ങനെ പറയുന്ന സാഹചര്യമാണ് നോക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ ഡിജിപി ജേക്കബ് തോമസിന്റെ പ്രസ്‌താവന അനവസരത്തിലുള്ളതാണ്. ധാര്‍മികതയുടെ പേരില്‍ മാണി രാജിവെക്കേണോ വേണ്ടയോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം ആലോചിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.