ബാര്‍കോഴയുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. രമേശ് ചെന്നിത്തല, പി സി ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരാണ് ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
ബാര്‍കോഴക്കേസ് അന്വേഷിച്ച എസ് പി ആര്‍ സുകേശന്‍, ആര് ബാലകൃഷ്ണപിള്ള, ബിജു രമേശ് എന്നിവര്‍ പല ഘട്ടങ്ങളിലും ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. കേരള കോണ്‍ഗ്രസി(എം)നെയും മാണിയേയും ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു എല്ലാവരും ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സി എഫ് തോമസ് എംഎല്‍എ അധ്യക്ഷനായുളള സമിതിയായിരുന്നു ബാര്‍കോഴയിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചത്. 2016 മാര്‍ച്ച് 31ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ വിട്ടുപോയവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഒന്നുംതന്നെ. റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പരിഗണിച്ചിട്ടില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.