ബാര്‍കോഴ ഇടപാടില്‍ ബെന്നി ബെഹ്‌നാന്റെ പങ്ക് അന്വേഷിക്കുന്നു; അന്വേഷണം ബാര്‍കോഴ പണം സോളാര്‍ ഇടപാടില്‍ ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്ന്
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (12:40 IST)
ബാര്‍കോഴ ഇടപാടില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനം. ഇതിന്റെ ഭാഗമായി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ബെന്നി ബെഹ്‌നാന്റെ ഇടപാടുകള്‍ വിജിലന്‍സ് പരിശോധിക്കും.
ബാര്‍കോഴ പണം സോളാര്‍ ഇടപാടില്‍ ഉപയോഗിച്ചെന്ന പരാതിയില്‍ ആണ് വിജിലന്‍സ് ബെന്നി ബെഹ്‌നാന്റെ ഇടപാടുകള്‍ പരിശോധിക്കുന്നത്. ബിനാമി ഇടപാട് കണ്ടെത്താന്‍ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.