ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം: പൊതു താല്പര്യ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവുണ്ടാകും

തിങ്കള്‍, 25 ജനുവരി 2016 (08:45 IST)
ബാര്‍കോഴ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ ഇന്ന് ഇടക്കാല ഉത്തരവ് ഉണ്ടാകും. വി എസ് സുനില്‍ കുമാര്‍ എം എല്‍ എയാണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
 
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി ആയിരുന്ന കെ ബാബുവിന് നോട്ടീസ് അയയ്ക്കണോ വേണ്ടയോ എന്ന് ഇടക്കാല ഉത്തരവില്‍ തീരുമാനമുണ്ടാകും. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
 
ബാര്‍കോഴ കേസില്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള വിജിലന്‍സ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും യഥാര്‍ത്ഥ വസ്തുത മൂടി വെയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇക്കാരണത്താല്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐക്ക് അന്വേഷണചുമതല നല്കണമെന്നും ആവശ്യപ്പെട്ടാണ് വി എസ് സുനില്‍കുമാര്‍ എം എല്‍ എ ഹൈക്കോടതിയെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക