ആര്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. വാളകത്ത് ആക്രമത്തിനിരയായ അധ്യാപകന്‍ കൃഷ്ണകുമാറിനേയും കുടുംബത്തേയും പിള്ള ദ്രോഹിക്കുകയാണെന്നാണ് വിഎസ് കത്തില്‍ ആരോപിച്ചിരിക്കുന്നത്. പ്രശ്നം മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കണമെന്നും കത്തില്‍ വി എസ് ആവശ്യപ്പെട്ടു.
ഇതുകൂടാതെ കോടതി ഉത്തരവുണ്ടായിട്ടും കൃഷ്ണകുമാറിന്റെ ഭാര്യയും പ്രധാനാധ്യാപികയുമായ കെ ആര്‍ ഗീതയുടെ സസ്പെന്‍ഷന്‍
മാനേജരായ പിള്ള പിന്‍വലിച്ചില്ലില്ലെന്നും വി എസ്. കത്തില്‍ പറയുന്നു. മുന്‍മന്ത്രിയെന്ന നിലയിലാണ് ബാലകൃഷ്ണപിള്ള കുടുംബത്തെ ദ്രോഹിക്കുന്നതെന്നും കത്തില്‍ വി എസ് പറഞ്ഞു.
കൊലപാതക ശ്രമത്തില്‍ നിന്ന് കൃഷ്ണകുമാര്‍ രക്ഷപെട്ടത് കഷ്ടിച്ചാണ്. ഇപ്പോള്‍ അധ്യാപകനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് പിള്ള വി എസ് കത്തില്‍ പറഞ്ഞു.