ബാറുടമകള്‍ പുകമറ സൃഷ്ടിക്കുന്നു; 'പിള്ളയുടെ പ്രസ്താവനയ്ക്ക് മറുപടി പിന്നെ'

വ്യാഴം, 29 ജനുവരി 2015 (13:55 IST)
ആദ്യം തെറ്റു ചെയ്തവര്‍ ആദ്യം തെറ്റു തിരുത്തണമെന്നും. യുഡിഎഫ് സര്‍ക്കാരാണ് തെറ്റ് തുടരുന്നതെന്നുമുള്ള കേരള കോണ്‍ഗ്രസ് (ബി‌) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ പ്രസ്താവന കണ്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. യുഡിഎഫ് തെറ്റു തിരുത്തണമെന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയെ കുറിച്ച് കൂടുതല്‍ പഠിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബാറുടമകള്‍ മറുപടി അര്‍ഹിക്കുന്ന ഒരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ലെന്നും. അവര്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. കായികശക്തി ഉപയോഗിച്ച് നിയമസഭ ഏറ്റെടുക്കാമെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു

താനല്ല തെറ്റു ചെയ്യുന്നത്, യുഡിഎഫ് ആണ്. കേരള കോണ്‍ഗ്രസ് (ബി‌)യോട് ചെയ്ത തെറ്റ് ആദ്യം യുഡിഎഫ് തിരുത്തട്ടെ എന്നും പിള്ള വ്യക്തമാക്കി. ഒരുപാട് തെറ്റുകള്‍ ചെയ്ത ആളാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് തന്നെ വലിയ തെറ്റാണെന്നും പിള്ള പറഞ്ഞു.

ഒരുപാട് തെറ്റുകള്‍ ചെയ്ത ആളാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് തന്നെ വലിയ തെറ്റാണെന്നും. പാര്‍ട്ടിയെയും തന്നെയും പൊതുജന മധ്യത്തില്‍ അപമാനിച്ച ഉമ്മന്‍ചാണ്ടി തെറ്റു തിരുത്തണമെന്നും ആര്‍ ബാലകൃഷ്ണ പിള്ള നേരത്തെ പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക