ജയലളിതക്ക് ജാമ്യം: തിരുവല്ല ശ്രീവല്ലഭന് പന്തീരായിരം പഴനിവേദ്യം
വ്യാഴം, 30 ഒക്‌ടോബര്‍ 2014 (14:50 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് ജാമ്യം ലഭിച്ചതിന് ശ്രീവല്ലഭസ്വാമിക്ക് പന്തീരായിരം പഴനിവേദ്യ വഴിപാട്. തമിഴ്‌നാട് മന്ത്രിസഭാഗം ശിങ്കാരവേലനാണ് ജയലളിതക്ക് ജാമ്യം ലഭിക്കാന്‍ വഴിപാട് നേര്‍ന്നത്.
ഭഗവാന്റെ അനുഗ്രഹമാണ് അമ്മക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്നാണ് ശിങ്കാരവേലന്റെ വിശ്വാസം. ജാമ്യം ലഭിച്ചതിന് ഉപകാരസ്മരണയായി ശ്രീവല്ലഭ ക്ഷേത്രത്തില്‍ വഴിപാട് നടത്താന്‍ മന്ത്രിയും കുടുംബവും ഇന്നലെ തിരുവല്ലയില്‍ എത്തിയിരുന്നു.
ഇന്ന് രാവിലെ 6.30 നായിരുന്നു പന്തീരായിരം പഴനിവേദ്യ വഴിപാട് നടന്നത്. വഴിപാടിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് മതില്‍ഭാഗം ഇടക്കാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയാണ്.