കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ പൌര്‍ണ്ണമി നാളില്‍ നടക്കുന്ന പൊങ്കാല സാധാരണ എല്ലാ വര്‍ഷവും ഉച്ച കഴിഞ്ഞ് മൂന്നിനാവും നിവേദിക്കുക. എന്നാല്‍ ഇത്തവണ നിവേദിക്കുന്നത് ഉച്ചയ്ക്ക് ഒന്നര മണിക്കാണ്. ക്ഷേത്രം ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ലൂടെ ലോകത്തെവിടെയും പൊങ്കാല ലൈവായി വീക്ഷിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
പൊങ്കാലയോട് അനുബന്ധിച്ച് ജലവിതരണം മുടങ്ങാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കലോല്‍സവ മാതൃകയില്‍ ആറ്റുകാലിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാനുള്ള തയ്യാറെടുപ്പുമുണ്ട്. പൊങ്കാല പ്രമാണിച്ച് ഭക്ഷണ വിതരണം, കുടിവെള്ള വിതരണം എന്നിവ നടത്തുന്നതിനു അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് അറിയിച്ചിട്ടുണ്ട്.