അട്ടപ്പാടി വനത്തിൽ കഞ്ചാവ് വേട്ടക്ക് പോയ വനപാലക സംഘത്തെ കാണാതായി

ബുധന്‍, 8 ഓഗസ്റ്റ് 2018 (15:26 IST)
അട്ടപ്പാടിയിലെ വനമേഖലയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ ആറംഗ വനപാലക സംഘത്തെ കാണാതായി. തിങ്കളാഴ്ചയാണ് ഗലസി-തുടുക്കി വനമേഖലയിലേക്ക് പരിശോധനയുടെ ഭാഗമായി മുക്കാലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം യാത്ര തിരിച്ചത്. ഇവരുമായുള്ള ആശയ വിനിമയം പ്പൂർണമായും നഷ്ടമയിരിക്കുകയാണ്.
 
വനമേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ വരകാര്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതേതുടര്‍ന്ന് പുഴ കടക്കാ‍നാവതെ ഇവര്‍ വനത്തില്‍ കുടുങ്ങിയിരിക്കാമെന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതര്‍. വനപാലകരെ കണ്ടെത്തുന്നതിനായി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വനംവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
 
സാധാരണ പരിശോധനയുടെ ഭാഗമായതിനാൽ ഒരു ദിവസത്തെ ഭക്ഷണം മാത്രമാണ് സംഘം കയ്യിൽ കരുതിയിരുന്നത്  അതിനാല്‍ തിങ്കളാഴ്ച പോയ സംഘം ഇന്ന് രാവിലെയായിട്ടും തിരിച്ചെത്താത്തത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അഗളിയിലെ പോലീസ് സംഘം തിങ്കളാഴ്ച ആറംഗ സംഘത്തെ കണ്ടിരുന്നു. ഇതാണ് ഇവരെ കുറിച്ച് അവസനമായി ലഭിച്ച വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍