ആൾകൂട്ട കൊലപാതകങ്ങൾ അവസാനിക്കുന്നില്ല; മധ്യപ്രദേശിൽ മനോവൈകല്യമുള്ളയാളെ ആൾകൂട്ടം തല്ലിക്കൊന്നു

ബുധന്‍, 8 ഓഗസ്റ്റ് 2018 (15:08 IST)
രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. മധ്യപ്രദേശിലെ ഷിങ്‌വാര്‍ ജില്ലയിലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നാരോപിച്ച്‌ മനോവൈകല്യമുള്ള യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശിലെ അന്നപൂരിലെ കുയി സ്വദേശി മുകേഷ് 27കാരനയ ഗോണ്ട് ആണ് കൊല്ലപ്പെട്ടത്.
 
ഇയാൾ രാത്രി അലഞ്ഞു തിരിഞ്ഞു നടക്കുന്ന യുവാക്കൾ ചോദ്യം ചെയ്യുകയും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്ന് ആരോപിച്ച് കയ്യും കാലും കെട്ടിയിട്ട് മുളവടി കൊണ്ട് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. ജഗദീഷ്, ചേത്‌റാം, സഞ്ജയ്, ഗഗ്‌രാം എന്നിവരാണ് അക്രമത്തിനു തുടക്കമിട്ടത്. 
 
കൃത്യം നടത്തുന്ന സമയത്ത് ഇവർ മദ്യലഹരിയിലായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയതിനു ശേഷം കല്ലുകെട്ടി ഇയാളെ അടുത്തുള്ള കൃഷിയിടത്തിലെ കിണറ്റിൽ എറിയുകയായിരുന്നു. കിണറ്റിൽ മൃതദേഹം പൊങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 
 
സംഭവത്തില്‍ പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം മധ്യപ്രദേശിലെ ഷിങ്‌റാലി ജില്ലയില്‍ കുട്ടികളെ തട്ടികൊണ്ട്‌പോകുന്ന ആളെന്നാരോപിച്ച്‌ മനോവൈകല്യമുള്ള മറ്റൊരു സ്ത്രീയെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍