ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി; സംഭവം പാലക്കാട്
പാലക്കാട് ആലത്തൂരില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമി സംഘം ഷിബുവിനെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. പരുക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ പ്രഖ്യാപിച്ചു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളിലാണ് ഹർത്താൽ.