കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം; യുവാവ് പിടിയിൽ

തുമ്പി ഏബ്രഹാം

വ്യാഴം, 28 നവം‌ബര്‍ 2019 (12:43 IST)
കല്ലട ബസിൽ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് സംഭവം. പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി.

കാസർകോട് കുടലു സ്വദേശി മുനിവർ ആണ് പിടിയിലായത്.കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. തിരുവനന്തപുരത്തു നിന്നുള്ള കാസർകോട്ടേയ്ക്ക് പോവുകയായിരുന്നു ബസ്. 

പുലർച്ചെ രണ്ടര മണിയോടെ, യുവാവ് കയ്യെത്തി തന്റെ ദേഹത്ത് പിടിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി യുവതി വ്യക്തമാക്കി. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍