മലപ്പുറത്തും എടിഎം തട്ടിപ്പ്; പണം തട്ടിയത് ബാങ്കിൽ നിന്നെന്ന വ്യാജേന

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2016 (07:56 IST)
സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. മലപ്പുറത്താണ് സംഭവം. കാലിക്കറ്റ് സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന മൂന്ന് ജീവനക്കാരുടെ പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 86000 രൂപയാണ് മൂന്നു പേരിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത്. പണം നഷ്ടപ്പെട്ടവർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
 
ബാങ്കിൽ നിന്നുമാണ് വിളിക്കുന്നതെന്നും താങ്കളുടെ എ ടി എം കാർഡ് പുതുക്കുന്നതിനാവശ്യമായ കാര്യങ്ങൾ പറഞ്ഞു തരണമെന്നും അറിയിച്ചു കൊണ്ടാണ് തട്ടിപ്പുകാർ വിളിക്കുന്നത്. എടിഎം നമ്പറും പിൻ നമ്പറുമാണ് ഇവർ ചോദിക്കുന്നത്. പിന്‍ നമ്പര്‍ നല്കി അരമണിക്കൂര്‍ കഴിഞ്ഞ് പണം പിന്‍വലിക്കപ്പെട്ടതായി മൊബൈലിൽ സന്ദേശം ലഭിച്ചതോടെയാണ് പണം നഷ്ടപ്പെട്ട കാര്യം ഇവർ അറിയുന്നത്. ന്റര്‍നെറ്റ് മുഖാന്ദരമാണ് തട്ടിപ്പ് സംഘം വിളിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായും സൂചനയുണ്ട്.
Next Article