വ്യാജ എടി എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയയാള്‍ പിടിയില്‍. ചാലക്കുടി വാലക്കുളം കരിപ്പായി വീട്ടില്‍ ജിന്റോ ജോയ് (30) ആണ് അറസ്റ്റിലായത്. ജിപിഎസ് സംവിധാനമുപയോഗിച്ച് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ പകര്‍ത്തിയശേഷം ഡ്യൂപ്ലി ക്കേറ്റ് കാര്‍ഡ് ഉണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഹൈദരാബാദ് സ്വദേശി രഘുകുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. ഇതുമായി ബന്ധപ്പെട്ട ഫഗദ് എന്നയാളെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യും ഇയാള്‍ ഇപ്പോള്‍ ദുബായിയിലാണ്.
എടിഎം കാര്‍ഡില്‍നിന്ന് ചോര്‍ന്ന് കിട്ടുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി ദുബായിക്ക് അയച്ച് കൊടുത്താണ് വ്യാജ കാര്‍ഡ് നിര്‍മിച്ചത്. ഇങ്ങനെ നിര്‍മ്മിക്കുന്ന വ്യാജ കാര്‍ഡുകള്‍ തിരിച്ച് കൊറിയര്‍ വഴി അയച്ച് കൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ ജിന്റോയുടെ പക്കല്‍നിന്ന് 19 എടിഎം കാര്‍ഡുകള്‍, അഞ്ച് മൊബൈല്‍ സിംകാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍, ലാപ് ടാപ്പ്, കാര്‍ഡ് ഡിവൈസ് എന്നിവ കണ്ടെടുത്തു.