നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും കനത്ത തോല്‍വിക്ക് കാരണം സംസ്ഥാനനേതൃത്വത്തിനാണെന്ന് മുതിര്‍ന്ന നേതാവ് സി എന്‍ ബാലകൃഷ്ണന്. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ എത്തുന്നവരുടെ മുമ്പില്‍ ബാലകൃഷ്ണനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംസ്ഥാനനേതൃത്വത്തിനാണ്. തോല്‍വിക്ക് കാരണക്കാരായവരെ മാറ്റി നിര്‍ത്തണം. താന്‍ കാരണക്കാരനാണെങ്കില്‍ തന്നെയും മാറ്റി നിറുത്തണമെന്നും സി എന്‍ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൂഢാലോചനയാണ്. 60 വര്‍ഷം പിന്നിട്ടതാണ് തന്റെ പൊതുപ്രവര്‍ത്തന പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.