ആഡംബര കാരവാൻ ആര്‍ക്കുവേണ്ടിയാണ് എത്തിച്ചത് ?; തുറന്ന് പറഞ്ഞ് ആസിഫ് അലി രംഗത്ത്
ശനി, 3 മാര്‍ച്ച് 2018 (09:47 IST)
കാക്കനാട് വച്ച് കഴിഞ്ഞ ദിവസം ആർടിഒ പിടികൂടിയ കാരവാൻ തന്റേതല്ലെന്ന് യുവ നടൻ ആസിഫ് അലി. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന ആഡംബര കാരവാൻ മോട്ടോർ വാഹനവകുപ്പ് പിടികൂടിയതിന് പിന്നാലെ ഈ വാഹനം ആസിഫ് അലിയുടേതാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനു മറുപടിയായിട്ടാണ് താരം രംഗത്തു വന്നത്.
തങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വിശ്രമിക്കാനാണ് വാഹനം എത്തിച്ചത്. ഇതില്‍ ആസിഫലി കയറിയിട്ടില്ലെന്നും മന്ദാരം സിനിമയുടെ എക്സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ചാക്കോ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ചിത്രത്തിലെ നായകനായ ആസിഫിന് വിശ്രമിക്കാനായിരുന്നു കാരവാൻ കൊണ്ടുവന്നതെന്നായിരുന്നു വാര്‍ത്തകാള്‍ പുറത്തു വന്നത്.
നവാഗതനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത ആഡംബര കാരവൻ പിടിച്ചെടുത്തത്. 21,500 രൂപ പിഴ പിഴയടച്ചതിനെ തുടർന്ന് വാൻ തിരിച്ച് നൽകിയിരുന്നു. വാഹനത്തിന്റെ ഫ്ളോർ അളന്നുതിട്ടപ്പെടുത്തിയ ശേഷം പിഴ ഈടാക്കുകയായിരുന്നു.
സ്വീകരണ മുറി, അടുക്കള, ബെഡ്രൂം, ശുചിമുറി എന്നിവയാണ് കാരവാനിലുള്ളത്. ഇതര രജിസ്ട്രേഷൻ വാഹനങ്ങൾ കേരളത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.