കെ എം മാണിയ്ക്ക് 500 രൂപ സംഭാവന നല്‍കി ആഷിക് അബു
ധനമന്ത്രി കെ എം മാണിയെ പരിഹസിച്ച് സംവിധായകന്‍ ആഷിക് അബു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിക് അബു പ്രതികരിച്ചത്. ‘അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ‘ ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.
ആഷിക് അബുവിന്റെ പ്രതികരണത്തിന് വന്‍ വരവേല്‍പ്പാണ് ഇതിനോടകം ഫേസ്ബുക്കില്‍ ലഭിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് കെ എം മാണിയ്ക്ക് സംഭാവന നല്‍കാന്‍ തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്.