ഈ വര്‍ഷം ലോഡ്‌ ഷെഡിംഗ്‌ ഇല്ല: ആര്യാടന്‍ മുഹമ്മദ്‌

ഞായര്‍, 5 ഏപ്രില്‍ 2015 (12:25 IST)
സംസ്ഥാനത്തിനു വെളിയില്‍ നിന്നു വൈദ്യുതി വാങ്ങാന്‍ നടപടിയെടുത്ത സാഹചര്യത്തില്‍ ഈ വര്‍ഷം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്‌‌. വൈദ്യുതോല്‍പാദന സ്‌റ്റേഷനുകളില്‍ തകരാര്‍ ഉണ്ടാകാത്തപക്ഷം ഇത്തവണ ലോഡ്‌ഷെഡ്‌ഡിംഗിനെ പേടിക്കേണ്ടതില്ല. സംസ്‌ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ഏകദേശം 70 ദശലക്ഷം യൂണിറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കൂറായി കരാര്‍ നല്‍കി സംസ്ഥാനത്തിനു വെളിയില്‍ നിന്നു വൈദ്യുതി വാങ്ങാന്‍ നടപടിയെടുത്തിട്ടുണ്ട്. നഗരസഭയോ ഗ്രാമപഞ്ചായത്തോ സംസ്‌ഥാനത്ത്‌ എവിടെയും 10 സെന്റ്‌ സ്‌ഥലം നല്‍കിയാല്‍ പ്രീ-ഫാബ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ 60 ദിവസംകൊണ്ടു സെക്ഷന്‍ ഓഫിസ്‌ നിര്‍മിച്ചു നല്‍കും. ഏര്‍പ്പെടുത്തില്ലെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. പുന്നപ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക