അരുവിക്കര: ശബരിനാഥന്‍ മുന്നേറുന്നു, ഇടത് കോട്ടയിലും കൈപ്പത്തി
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ വോട്ട് എണ്ണിത്തുടങ്ങിയതൊടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീ നാഥന് ലീഡ്. 2764 വോട്ട് ലീഡാണ് ശബരീനാഥിനുള്ളത്. ഇടതു മുന്നണിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്ന് വിതുരയിലും യുഡിഎഫ് തന്നെയാണ് മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യ ഫലസൂചനളില്‍ വിജയകുമാറായിരുന്നു മുന്നില്‍. ആകെയുള്ള ആറ് പോസ്റ്റല്‍ വോട്ടില്‍ 4 എണ്ണം വിജയകുമാറിനു, രണ്ടെണ്ണം ശബരീനാഥിനുമാണ് ലഭിച്ചത്.
12917 വോട്ടാണ് ശബരിക്ക് ലഭിച്ചത്.10392ത്തിനുന് മുകളില്‍ വോട്ട് വിജയകുമാറിനും7165 വോട്ട് രാജഗോപാലിനും ലഭിച്ചു. ആദ്യം വോട്ടെണ്ണിയ തൊളികോട് പഞ്ചായത്തില്‍ യുഡിഎഫ് മുന്നേറിയിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ശബരീനാഥിന് കേന്ദ്രീകരിച്ചതായാണ് വിവരം. മൂന്ന് സ്ഥാനാര്‍ത്തികളാണ് അരുവിക്കരയില്‍ പ്രമുഖരായി മത്സരിക്കുന്നത്. തൊളിക്കോട് പഞ്ചായത്തിലെ വോട്ടാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. 11 മണിയോടെ മണ്ഡലത്തിന്റെ ചിത്രം വ്യക്തമാകും. ആദ്യത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഈ സമയത്തൊടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.