വിഎസ് തല മുതിർന്ന നേതാവ്, അർപ്പിതമായ രാഷ്ട്രീയ കടമയാണ് അദ്ദേഹം കാഴ്‌ചവെക്കുന്നത്: പിണറായി

വ്യാഴം, 25 ജൂണ്‍ 2015 (14:48 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ ഇന്ത്യയിലേയും കേരളത്തിലേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തല മുതിർന്ന നേതാവാണെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. വിഎസിൽ അർപ്പിതമായ രാഷ്ട്രീയ കടമയാണ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അദ്ദേഹം നിർവഹിക്കുന്നത്. വിഎസിനെതിരെ യുഡിഎഫ് നേതാക്കൾ ഉയർത്തുന്ന വിമർശനങ്ങൾ അവരുടെ നിരാശയിൽ നിന്നുണ്ടായതാണെന്നും പിണറായി പറഞ്ഞു.

എൽഡിഎഫ് വോട്ടുകൾ ബി.ജെ.പിയ്ക്ക് മറിയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പാർട്ടി വോട്ട് മറിയുന്ന ഒരു സ്ഥിതിയും അരുവിക്കരയിലില്ല. ഒരു സാഹചര്യത്തിലും ലഭിക്കാതിരുന്ന വോട്ടുകൾ പോലും ലഭിക്കുന്ന സ്ഥിതിയാണ് എൽഡിഎഫിനുള്ളതെന്നും  അദ്ദേഹം പറഞ്ഞു.    

അരുവിക്കരയിലെ പ്രചരണ രംഗത്ത് തന്നെ കാണാനില്ലെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പിണറായി മറുപടി നൽകി. തന്നെ കാണണമെന്ന് യുഡിഎഫ് നേതാക്കൾക്ക് നിർബന്ധമുണ്ടെന്ന് മനസിലായി. അതിന് അവരോട് നന്ദിയുണ്ട്. പക്ഷേ,​ താൻ മറ്റു ചില ജോലികളിലാണെന്നും പിണറായി  വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക