പീഡനക്കേസില്‍ പ്രതിയായ 40 കാരനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2014 ലാണ് പ്രായപൂര്‍ത്തിയാവാത്ത സ്വന്തം മകളെ പീഡിപ്പിച്ച കണ്ണമ്മാലി സ്വദേശിയായ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പള്ളിപ്പെരുന്നാളിനു വീട്ടുകാരെല്ലാം പോയ തക്കം നോക്കിയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ ഭയന്ന കുട്ടി വിവരം പുറത്തു പറഞ്ഞില്ല. എന്നാല്‍ ഇയാള്‍ പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു.
ഇന്‍റര്‍നെറ്റില്‍ പീഡന ദൃശ്യങ്ങള്‍ കണ്ട ബന്ധുക്കളാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്.
ഇന്‍റര്‍നെറ്റിലും മൊബൈലിലുമായി പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കുറ്റത്തിനു അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ കൂടി പ്രതിക്ക് വിധിച്ചിട്ടുണ്ട്.