അരിക്കൊമ്പന്‍ കേരളത്തിലേക്ക് സഞ്ചരിക്കുന്നു !

ചൊവ്വ, 2 മെയ് 2023 (09:57 IST)
തമിഴ്‌നാട് അതിര്‍ത്തി വനമേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. കേരളം ലക്ഷ്യംവെച്ച് അരിക്കൊമ്പന്‍ സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നല്‍ പരിശോധിച്ചപ്പോഴാണ് അരിക്കൊമ്പന്‍ കേരളം ലക്ഷ്യം വെച്ച് സഞ്ചരിക്കുന്നതായി വിവരം ലഭിച്ചത്. തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഏകദേശം 10 കിലോമീറ്റര്‍ ഇതിനോടകം അരിക്കൊമ്പന്‍ സഞ്ചരിച്ചിട്ടുണ്ട്. ആനയെ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യം തൃപ്തികരമാണെന്നും വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പന്‍ മയക്കത്തില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍