തുറന്നുവിട്ട സ്ഥലത്തുനിന്ന് അരികൊമ്പന്‍ 9 കിലോമീറ്റര്‍ അകലെ തമിഴ്‌നാട് അതിര്‍ത്തി വനമേഖലയില്‍. പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലയില്‍ തന്നെയാണ് അരികൊമ്പന്‍ നിലവിലുള്ളത്. ജിപിഎസ് കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കുന്നുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. ആനയെ നിരീക്ഷിച്ചുവരികയാണ്. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനായെന്നും വനം വകുപ്പ് വ്യക്തമാക്കി.