ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി പ്രതിരോധ മന്ത്രാലയം പിന്‍വലിച്ചു

വെള്ളി, 8 മെയ് 2015 (20:41 IST)
ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി പ്രതിരോധ മന്ത്രാലയം പിന്‍വലിച്ചു. പദ്ധതിക്കു നല്‍കിയ അനുമതി പിന്‍വലിച്ചുകൊണ്ടുള്ള കത്ത് പ്രതിരോധ വകുപ്പ് വ്യോമയാന സെക്രട്ടറിക്കു കൈമാറി. പദ്ധതിയെ ഹരിത ട്രൈബ്യൂണൽ എതിർക്കുന്നതായും പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2011-ലാണ് ആറന്മുള വിമാനത്താവള പദ്ധതിക്കു പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്.
 
വിമാനത്താവളം പണിയുന്നതിന് പ്രധാനമായും വ്യോമയാന മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അനുമതിയാണ് വേണ്ടത്. പ്രതിരോധ വകുപ്പ് പദ്ധതിയെ എതിര്‍ത്ത് രംഗത്ത് വന്നതോടെ വ്യോമയാന മന്ത്രാലയവും പദ്ധതിയെ എതിര്‍ക്കുവാനാണ് സാധ്യത. കത്തിന്റെ പകര്‍പ്പ് കിട്ടിയതായി വിമാനത്താവള നിര്‍മ്മാണത്തിനെതിരെ ആറൻമുളയിൽ സമരം ചെയ്യുന്ന സമര സമിതിയുടെ കണ്‍വീനറായ കുമ്മനം രാജശേഖരന്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കു മുമ്പാണ് പദ്ധതിയുടെ നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പിന് വീണ്ടും പദ്ധതി പ്രദേശത്ത് പരിസ്ഥിതി പഠനം നടത്തുവാന്‍ വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക