പ്ലസ്‌ടുവിലെ ഹൈക്കോടതി വിധി: അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനം

ബുധന്‍, 20 ഓഗസ്റ്റ് 2014 (11:59 IST)
പ്ലസ്‌ടു കേസില്‍ ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനം. പൊതുവിദ്യാഭ്യാസ സെക്രട്ടറിയേയും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേയും മന്ത്രിസഭ യോഗത്തിലേക്ക് വിളിപ്പിച്ചു.
 
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ ഇല്ലാത്ത സ്‌കൂളുകളുടെ അനുമതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. അനുവദിച്ച സ്‌കൂളുകളിലെയും ബാച്ചുകളിലെയും പ്രവേശന നടപടികള്‍ തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചിരിക്കുകയാണ്. അനുമതി റദ്ദാക്കപ്പെട്ട സ്‌കൂളുകളില്‍ പ്രവേശനം നടത്താതിരിക്കാന്‍ കൂടിയാണിത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രിസഭ ഉപസമിതി അനുവദിച്ച സ്‌കൂളുകളാണിത്.
 
എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനു പിന്നാലെ മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയിരുന്നു. ഇടക്കാല ഉത്തരവില്‍ സ്‌റ്റേയാണ് സര്‍ക്കാരിന്റെ ലക്‌ഷ്യം. 
 

വെബ്ദുനിയ വായിക്കുക