അഞ്ചേരി ബേബി വധക്കേസ്: എംഎം മണി പ്രതിയായി തുടരും; വിടുതല്‍ ഹര്‍ജി കോടതി തള്ളി

Webdunia
ശനി, 24 ഡിസം‌ബര്‍ 2016 (11:18 IST)
അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പ്രതിയായി തുടരും. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണ് ഇത്. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 
 
കൂടാതെ, സി പി എം ഇടുക്കി ജില്ല സെക്രട്ടറി കെ കെ ജയചന്ദ്രനെ കേസില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി വ്യക്തമാക്കിയത്.
 
അതേസമയം, മന്ത്രിയായ എം എം മണിയുടെ എം എല്‍ എ സ്ഥാനം പോലും ചോദ്യം ചെയ്യുന്നതാണ് ഈ വിധി.
 
യൂത്ത്​ കോൺഗ്രസ്​ നേതാവായ അ​ഞ്ചേരി ബേബിയെ എം എം മണി ഉൾപ്പെടെ ഉള്ളവർ ഗൂഢാലോചനയ്ക്ക് ഒടുവിൽ ​കൊലപ്പെടുത്തിയെന്നായിരുന്നു​ കേസ്​. കേസ്​ നിലനിൽക്കില്ലെന്ന്​ വ്യക്തമാക്കി മണിയും മറ്റ്​ പ്രതികളായി മദനനും, പാമ്പുപാറ കുട്ടനും സമർപ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു​ കോടതി വിധി പറഞ്ഞത്.
Next Article