49 കാരൻ ആനക്കുളം വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു

എ കെ ജെ അയ്യര്‍

തിങ്കള്‍, 14 മാര്‍ച്ച് 2022 (12:06 IST)
ഇടുക്കി : ഇടുക്കി ജില്ലയിലെ മാങ്കുളം ആനക്കുളം പെരുമ്പന് വെള്ളച്ചാട്ടത്തിൽ വീണു കാലടി സ്വദേശിയായ 49 കാരൻ മരിച്ചു. കാഞ്ഞൂർ പാറപ്പുറം എവർഗ്രീൻ ക്ലബ് സ്വദേശി ജോഷി ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ കാലടിയിലെ ആയുർവേദ കടയിലെ ജീവനക്കാരനായ ഇയാൾ ഒമ്പതംഗ സംഘത്തിനൊപ്പമാണ് മാങ്കുളത്ത് എത്തിയത്.  ഒരു കാലിനു സ്വാധീനക്കുറവുള്ള ഇയാൾ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെള്ളത്തിൽ വീണു മരിച്ചത്.

കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വെള്ളച്ചാട്ടത്തിലെ ആഴം, കുത്തൊഴുക്ക് എന്നിവ രക്ഷാ പ്രവർത്തനത്തിന് തടസമായി. അടിമാലിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും പോലീസും ചേർന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ ബീന ഐസ്ക്രീം ഫാക്ടറി ജീവനക്കാരിയാണ്. മക്കൾ : അഭിനവ്, നവീൻ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍