ജി സുധാകരൻ എംഎൽഎയ്ക്കെതിരെ അമ്പലപ്പുഴയില്‍ വീണ്ടും പോസ്റ്റർ. സ്ഥാനാർഥി നിർണയത്തിൽ ജില്ലയിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കിയ സുധാകരനെ സംസ്ഥാന കമ്മിറ്റി ചങ്ങലക്കിടണമെന്നതാണ് പോസ്റ്ററിലെ ആവശ്യം.
സുധാകരന്റെ സ്ഥാനാർഥിത്വം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്. കൂടാതെ പാർട്ടി പ്രവർത്തകർ എന്നുവച്ചാല്‍ സുധാകരന്റെ വാല്യക്കാരല്ലെന്നും സിപിഎമ്മിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ പറയുന്നു.