അമീബിക് മസ്തിഷ്ക ജ്വരം: വാട്ടർ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണം

അഭിറാം മനോഹർ

ചൊവ്വ, 13 ഓഗസ്റ്റ് 2024 (16:41 IST)
തിരുവനന്തപുരത്ത് മൂന്ന് സ്ഥലങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുളം, തോട് തുടങ്ങിയ ജലാശയങ്ങളില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അക്കാര്യം പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇത്തരം ജലവുമായി എന്തെങ്കിലും രീതിയില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന,പനി,ഓക്കാനും ഛര്‍ദ്ദി,കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്ന് മന്ത്രി അറിയിച്ചു. മരണനിരക്ക് 97 ശതമായതിനല തന്നെ രോഗം ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തേണ്ടത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
 
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ലോകത്ത് ആകെ 11 പേര്‍ മാത്രമാണ് രോഗമുക്തി നേടിയിട്ടുള്ളത്. ഇതില്‍ 2 പേരും കേരളത്തില്‍ നിന്നുള്ളവരാണ്. പായല്‍ പിടിച്ചുകിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണമെന്നും ചെളി കെട്ടികിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടാകാമെന്നും മന്ത്രി പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍