അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്നാണ് രാഖിയെ കൊന്നത്. അഖിലിന്റെ പട്ടാളത്തിലെ ജോലി നഷ്ടപ്പെടാതിരിക്കാൻ കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കാൻ രാഹുൽ സന്നദ്ധത അറിയിച്ചിരുന്നു. ജൂൺ പതിനെട്ടിനാണ് രാഖിയെ കൊല്ലാൻ പ്രതികൾ തീരുമാനിക്കുന്നത്. 19 വീടിനു സമീപത്ത് കുഴിയെടുത്തു. 20നു രാഖിയെ വിളിച്ച് ആശ്വാസവാക്കുകൾ പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു. 21നു കൊലപ്പെടുത്തി.
എന്നാൽ, അഖിൽ പിന്മാറാതെ വന്നതോടെ അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. വിവാഹം വേണ്ടെന്ന് വെയ്ക്കണമെന്നും അഖിൽ തന്റേതാണെന്നുമായിരുന്നു രാഖി അയച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയിരുന്നു. ഇതോടെയാണ് രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി.