ചായ വാങ്ങിക്കൊടുക്കാത്തതിൽ ദേഷ്യം വന്ന പ്രതി, പൊലീസുകാരനെ വിലങ്ങു കൊണ്ട് തല്ലി. ചാലക്കുടി കോടതിയിൽ വച്ചാണ് സംഭവം. മോഷണക്കേസിൽ പിടിയിലായ കൊല്ലം സ്വദേശി രാമചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരത്തെ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാളെ ചാലക്കുടിയിൽ നേരത്തെ നടന്ന മോഷണക്കേസിന്റെ വിചാരണയ്ക്കാണ് എത്തിച്ചത്.