മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
സ്വന്തം മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. അമ്പലവയല്‍ മഞ്ഞക്കാല പുതുക്കാട് കൊട്ടാരത്തില്‍ റെജി എന്ന 50 കാരനാണ് ഈ കടുംകൈ ചെയ്തത്.
എട്ടും ആറും നാലും വയസുള്ള ആണ്‍മക്കള്‍ക്കാണ് ഇയാള്‍ വിഷം നല്‍കിയത്. ഗുരുതരാവസ്ഥയിലുള്ള ഈ കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വച്ചായിരുന്നു ഇയാള്‍ കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തത്.
ഭാര്യയും മറ്റൊരു മകനും സ്ഥലത്ത് ഇല്ലാതിരുന്നപ്പോഴായിരുന്നു ഇയാള്‍ ഇത് ചെയ്തത്. കുടുംബവഴക്കാണ് സംഭവത്തിനു കാരണമെന്ന് സൂചനയുണ്ട്. നാട്ടുകാരാണ് നാലു പേരെയും ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ വഴിമദ്ധ്യേ റെജി മരിച്ചു.