Onam Bumper Lottery 2024: ഒന്നാം സമ്മാനം 25 കോടി അടിച്ചാല്‍ കൈയില്‍ കിട്ടുക ഇത്രമാത്രം !

രേണുക വേണു
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (13:13 IST)
Onam Bumper Lottery 2024: കേരള ലോട്ടറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. 25 കോടി ഒന്നാം സമ്മാനത്തിനു അര്‍ഹമായ ടിക്കറ്റ് നമ്പര്‍ TG 434222 ആണ്. വയനാട് ഏജന്‍സിയിലെ ടിക്കറ്റാണ് ഇത്. ഒന്നാം സമ്മാനമായ 25 കോടിയില്‍ എത്ര രൂപയാണ് ഭാഗ്യശാലിക്ക് കിട്ടുകയെന്ന് അറിയുമോ? 
 
25 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും ഭാഗ്യശാലിയുടെ കൈയില്‍ എത്തുന്ന തുക ഏകദേശം 12 കോടിക്കും 13 കോടിക്കും ഇടയിലാണ്. നികുതി, ഏജന്‍സി കമ്മീഷന്‍ എന്നിവയെല്ലാം പിടിച്ച ശേഷമാണ് സമ്മാനത്തുക ഭാഗ്യശാലിയുടെ അക്കൗണ്ടില്‍ എത്തുക.

Read Here: Onam Bumper 2024 Results
 
പത്ത് ശതമാനമാണ് ഏജന്‍സി കമ്മീഷന്‍, അതായത് 2.5 കോടി അങ്ങനെ പോകും. 30 ശതമാനം സമ്മാന നികുതിയായ 6.75 കോടി രൂപയും പിടിക്കും. അതിനു ശേഷം ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് 15.75 കോടി രൂപ എത്തും. ഇനി അതില്‍ നിന്നും പോകും കോടികള്‍ ! നികുതി തുകയ്ക്കുള്ള സര്‍ചാര്‍ജ് 37 ശതമാനം: 2.49 കോടി, ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം: 36.9 ലക്ഷം, അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി: 2.85 കോടി എന്നിങ്ങനെയുള്ളതെല്ലാം നേരത്തെ പറഞ്ഞ 15.75 കോടിയില്‍ നിന്ന് കുറയും. എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article