വിവിധ കോടതികളിലുള്ള കേസുകള്‍ ഒറ്റ കോടതിയിലാക്കണമെന്ന് സരിത
ശനി, 21 ജൂണ്‍ 2014 (16:18 IST)
സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ പുതിയ ആവശ്യവുമായി കോടതിയെ സമീപിക്കുന്നു. സംസ്ഥാനത്തെ വിവിധ കോടതികളിലുള്ള കേസുകള്‍ ഒറ്റ കോടതിയിലേക്കു മാറ്റണമെന്നാണ് സരിതയുടെ ആവശ്യം.
അഭിഭാഷകനുമായി സരിത ഇതു സംബന്ധിച്ച കൂടിയാലോചന നടത്തി. തനിക്കെതിരെ പുതുതായി പലരും കേസ് കൊടുക്കുന്നുണ്ടെന്നും ഇതെല്ലാം കെട്ടിച്ചമച്ചതാണെന്നുമാണ് സരിതയുടെ വാദം
കേസുകള്‍ക്കു പ്രത്യേക കോടതി വേണമെന്നാവശ്യപ്പെട്ടു സരിത ഹൈക്കോടതിയെ സമീപിക്കും. അടുത്തയാഴ്ച ഹര്‍ജി സമര്‍പ്പിച്ചേക്കും.