അവതാരികയും ബിഗ്‌ബോസ് താരവുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശിയും എഞ്ചിനിയറുമായ രോഹിത് പി നായര്‍ ആണ് വരന്‍. ഇരുവരും തമ്മില്‍ ആറുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ടുപേരുടെയും മതം വ്യത്യസ്ഥമായിരുന്നതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് തടസം നിന്നിരുന്നു. ഇക്കാര്യം നേരത്തേ എലീന തന്നെ വെളിപ്പെടുത്തിയിരുന്നതാണ്.