ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 മാര്‍ച്ച് 2024 (19:39 IST)
ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് മരിച്ചു. കാവശേരി സ്വദേശി രാജേഷ് ആണ് മരിച്ചത്. 30വയസായിരുന്നു. ഇക്കഴിഞ്ഞ 24നാണ് രാജേഷ് സ്വന്തം ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും മറ്റുള്ളവരും ചേര്‍ന്ന് തീ കെടുത്തിയ ശേഷം രാജേഷിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 
രാജേഷിനെതിരെ വിവാഹിതയായ ഒരു സ്ത്രീയുടെ പരാതി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്നായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയത്്. സംഭവത്തില്‍ യുവാവിന് 95ശതമാനം പൊള്ളലേറ്റിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article