എസ്എസ്എല്‍സി-ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ പുനഃരാരംഭിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 81 പരീക്ഷാ കേന്ദ്രങ്ങള്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി. കൂടാതെ വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍എസ്എസ് വളണ്ടിയര്‍മാര്‍, സന്നദ്ധസേവകര്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍ എന്നിവരുടെ സഹായവും വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിട്ടുണ്ട്.
അതേസമയം വിദ്യാര്‍ഥികളുടെ ശരീരതാപനില അളക്കാനുള്ള തെര്‍മല്‍ സ്‌കാനറുകളും ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇത് വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള നടപടി പൂരോഗമിക്കുകയാണ്. ഫയര്‍ ഫോഴ്‌സ് ആലപ്പുഴയില്‍ എട്ടു കേന്ദ്രങ്ങളും അരൂരില്‍ ആറ് കേന്ദ്രങ്ങളും ചേര്‍ത്തലയില്‍ 11 കേന്ദ്രങ്ങളും തകഴിയില്‍ 3 കേന്ദ്രങ്ങളും ഹരിപ്പാട് 11 കേന്ദ്രങ്ങളും കായംകുളം 17 കേന്ദ്രങ്ങളും മാവേലിക്കരയില്‍ 7 കേന്ദ്രങ്ങളും ചെങ്ങന്നൂരില്‍ 18 കേന്ദ്രങ്ങളും ഉള്‍പ്പെടെ 81കേന്ദ്രങ്ങള്‍ അണുവിമുക്തം ആക്കിയിട്ടുണ്ട്.