വിദേശത്തുള്ള മകൻ മരിച്ച വിഷമത്തിൽ ഡോക്ടറായ മാതാവ് ജീവനൊടുക്കി

എ കെ ജെ അയ്യര്‍

വെള്ളി, 24 നവം‌ബര്‍ 2023 (19:07 IST)
ആലപ്പുഴ: കാനഡയിൽ വാഹനാപകടത്തിൽ മകൻ മരിച്ച വിവരം അറിഞ്ഞ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ മെഹറുന്നീസയെ (48) ആണ് കായംകുളത്തുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കായംകുളം ഫയർ സ്റ്റേഷനടുത്തുള്ള സിത്താരയിൽ അഡ്വ.ഷഫീക് റഹ്‌മാന്റെ ഭാര്യയാണ് മരിച്ച മെഹറുന്നീസ. ഇവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഇ.എൻ.ടി വിഭാഗത്തിലാണ് സേവനം അനുഷ്ഠിക്കുന്നത്. ഇവരുടെ മകൻ ബെന്യാമിൻ കാനഡയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. ബെന്യാമിൻ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച വിവരം അറിഞ്ഞത് മുതൽ ഇവർ കടുത്ത മനോവിഷമത്തിലായിരുന്നു.

ഇന്ന് രാവിലെ ഏഴരയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇളയ മകനും ഭർത്താവും രാവിലെ പള്ളിയിൽ പോയ സമയത്തായിരുന്നു ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. "മകൻ പോയി, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല" എന്ന് ഇവർ പറഞ്ഞതായി സുഹൃത്ത് വെളിപ്പെടുത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍